നഴ്സറിയിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലെത്തി രണ്ടര വയസ്സുകാരൻ; കേസെടുത്ത് ചൈൽഡ് ലൈൻ

0

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് രണ്ടര വയസുകാരൻ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തിൽ കേസെടുത്ത് ചൈൽഡ് ലൈൻ. തിങ്കളാഴ്ചയായിരുന്നു നേമത്തെ അങ്കണവാടിയിൽ നിന്ന് കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. കുട്ടി ഇറങ്ങിപ്പോയത് അങ്കണവാടി ജീവനക്കാർ അറിഞ്ഞിരുന്നില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെയാണ് ചൈൽഡ് ലൈൻ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച കുട്ടികളെ ആയയെ ഏൽപ്പിച്ച് അധ്യാപകർ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

സ്‌കൂളിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്ക് വിജനമായ വഴിയിലൂടെയാണ് കുട്ടി നടന്ന് വീട്ടിലെത്തിയത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് വീട്ടുകാർ സ്‌കൂളിലേക്ക് വിളിച്ചതോടെയാണ് കുട്ടി അവിടെയില്ലെന്ന വിവരം സ്‌കൂൾ അധികൃതർ അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here