അനീതിക്കെതിരായ ഉറച്ച നിലപാടിന്റെ പ്രതീകം; സദാനന്ദന്‍ മാസ്റ്ററിന് പ്രധാനമന്ത്രിയുടെ പ്രശംസ

0

ന്യൂഡല്‍ഹി: രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാല് പേര്‍ക്കും അശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ഉറച്ച നിലപാടിന്റെയും പ്രതീകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭീഷണികളും അക്രമങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധനായി തുടരുകയാണ് അദ്ദേഹം. അധ്യാപകനായും സാമൂഹികപ്രവര്‍ത്തകനായും അദ്ദേഹം നല്‍കിയ സംഭാവനകളും പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന അഭിഭാഷകനുമായ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പ്രശസ്ത അക്കാദമിക് വിദഗ്ദയും ചരിത്രകാരിയും ആയ ഡോ. മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്കായി നാമനിര്‍ദേശം ചെയ്തിരുന്നു.

സേവനത്തിനുള്ള ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും കാലത്തിനനുസരിച്ചുള്ള നേതൃത്വമാറ്റമാണ് പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സദാനന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here