Crime

തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന എസ് ആർ കെ നഗർ വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്.

രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു വിജയരാഘവൻ പുറത്തു പാത്രം കഴുകുകയായിരുന്നു.

തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button