പൂരത്തിന് എത്തിയ ആനയുടെ വാലിൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു. തൃശൂർ പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരത്തിനിടെ പെരുവല്ലൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇയാൾ ആനയുടെ വാൽ പിടിച്ചു വലിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Check Also
Close




