Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില 1,01,840 രൂപയിലെത്തി. ഗ്രാമിന് 12,730 രൂപയാണ് ഇന്നത്തെ (ഒക്‌ടോബർ 31) നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ (ഒക്‌ടോബർ 30) ഒരു പവൻ സ്വർണത്തിന് 1,04,320 രൂപയായിരുന്നു വില. ഒക്ടോബർ 10, 11 തീയതികളിൽ രേഖപ്പെടുത്തിയ 1,11,040 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

അവിടെ നിന്നാണ് ഇപ്പോൾ സ്വർണവില താഴേക്ക് ഇറങ്ങിയിരിക്കുന്നത്. ഈ വർഷം ജനുവരി 29-നാണ് എക്കാലത്തെയും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയത്. 2025 ഡിസംബറിലാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ​ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button