News

ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് ജോൺ ബ്രിട്ടാസ്, ഇപ്പോൾ വേണ്ടെന്ന് അടൂർ പ്രകാശ്: ചർച്ചയായി വീഡിയോ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടയിലെ കൗതുക കാഴ്ചകൾ വൈറലാകുന്നു. പ്രകടനത്തിനിടെ ചുവപ്പ് ഷാളുമായി അടൂർ പ്രകാശിനരികിലേക്ക് എത്തുന്ന ജോൺ ബ്രിട്ടാസ് എംപിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചുവപ്പ് ഷാളുമായി എത്തുന്ന ബ്രിട്ടാസ്, ഇത് ഇടട്ടെ എന്ന് അടൂർ പ്രകാശിനോട് ചോദിക്കുന്നു. ‘ഇപ്പോൾ വേണ്ടെന്ന്’ പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞുമാറുന്നതാണ് വിഡിയോയിലുള്ളത്. ബ്രിട്ടാസിന്‍റെ ശ്രമം പരാജയപ്പെടുത്തിയ അടൂർ പ്രകാശ് അതു ബ്രിട്ടാസിനുതന്നെ അണിയിക്കുന്നതും വിഡിയോയിലുണ്ട്. ‘കുറച്ച് കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാൻ’ എന്ന് ഇതിനു മറുപടിയും ബ്രിട്ടാസ് നൽകുന്നുണ്ട്.

അതേസമയം ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മുന്നേറിയ പ്രതിപക്ഷ എംപിമാരെ ആകാശവാണി ഭവന് സമീപം ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ചു.

പൊലീസ് വാനിൽ കയറാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു. മാർച്ച് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാരിക്കേഡിന് മുകളിൽ കയറിയും മുന്നിലിരുന്നും പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചു. അഭിഷേക് ബാനർജിയും രാഹുലിനൊപ്പം ബാരിക്കേഡില്‍ കയറി പ്രതിഷേധിച്ചു. ബാരിക്കേഡ് തള്ളിമാറ്റാൻ യുവ എംപിമാരും ശ്രമിച്ചു. ഇതിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി പിന്തുണ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button