അർബുദ ബാധയെ തുടർന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

0

മുംബൈ : പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു . അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം. സെർവിക്കൽ കാൻസറിനെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് താരത്തിന്റെ മരണ വാർത്ത എത്തിയത്.


“ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. അവളുമായി സമ്പർക്കം പുലർത്തിയ എല്ലാ ജീവജാലങ്ങളും ശുദ്ധമായ സ്നേഹവും ദയയും കൊണ്ട് കണ്ടുമുട്ടി. ഈ സങ്കട സമയത്ത്, ഞങ്ങൾ പങ്കിട്ട എല്ലാത്തിനും (sic) അവളെ സ്നേഹപൂർവ്വം ഓർക്കുമ്പോൾ ഞങ്ങൾ സ്വകാര്യതയ്ക്കായി അഭ്യർത്ഥിക്കും. എന്നായിരുന്നു ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. ഇതോടെ ഒരു മരണം ഇത്തരത്തിലാണോ അറിയിക്കുന്നതെന്ന് ചോദിച്ച് വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

2013ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിലാണ് അവസാനമായി അഭിനയിച്ചത്. ബഹുമുഖ വ്യക്തിത്വമുള്ള പാണ്ഡെ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെയും സജീവമായ സാന്നിധ്യത്താൽ അറിയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here