KeralaNews

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല.

കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ഇന്നലെ മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.

കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button