
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതോടെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെക്കാൻ നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി കത്തിക്കുന്ന സബ്സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകൾ വരെയാണ് ആശുപത്രിയിൽ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളജ്. ഇലക്ടീവ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയത്.



