KeralaNews

‘എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്’; രാധയുടെ ആരോപണങ്ങളിൽ മറുപടി അംബിക

നടിയും തന്റെ സഹോദരിയുമായ രാധക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി അംബിക. കഴിഞ്ഞ ദിവസം അംബികയ്ക്കെതിരെ രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അംബിക മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്‌തുത വിരുദ്ധമാണെന്നും എല്ലാ കാര്യങ്ങളും സൂക്ഷ്‌മതയോടെ ചെയ്യുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി കളഞ്ഞുവെന്ന് പറയുന്നത് വിശ്വിസിക്കാൻ സാധിക്കുന്നില്ലെന്നും അംബികയും സഹോദരനും പറഞ്ഞു. എആർഎസ് ഗാർഡനിൽനിന്ന് തന്റെ പേരിന്റെ അക്ഷരം മാറ്റിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംബിക പറഞ്ഞു.

ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിലെന്നും കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എആർഎസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അംബിക കൂട്ടിച്ചേർത്തു. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്.എആർഎസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങൾ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയത്.

ചെക്ക് ബൗൺസ് ആയ താനാണ് പരാതി നൽകേണ്ടത്. അതിനു പകരം ചെക്ക് നൽകിയ രാധയാണോ പരാതിപ്പെടേണ്ടതെന്ന് അംബിക ചോദിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് തന്നത്. ഒരു സഹോദരി അങ്ങനെ ചെയ്യാമോ ?. ഒന്നര വർഷമായി കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ ?. ഇങ്ങനെ ചെയ്യുമ്പോൾ തന്നോട് ഒരു വാക്ക് പറയാമായിരുന്നു എന്നും വിതുമ്പലോടെ അംബിക പറഞ്ഞു.എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രസ് മീറ്റ് നടത്തേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചിട്ടേയില്ല. ഒരിക്കലും വിചാരിക്കാത്ത ഒരു വിഷയം ഇപ്പോൾ നടന്നിരിക്കുകയാണ് ഒരു രണ്ട് മൂന്ന് ദിവസം മുൻപായി. എന്റെ സഹോദരി എന്റെ പേരിൽ ഒരു പരാതി നൽകിയിരിക്കുന്നു. അവർ പരാതി കൊടുത്തത് ശരിയാണോ, അവർ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടോ എന്നൊക്കെ ഒരുപാട് പേർ ചോദിച്ചിരുന്നു.

പൈസയുടെ കാര്യത്തിൽ പല കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 43, 45, 46 കോടിയൊക്കെയാണ് പല മാധ്യമങ്ങളിലും അവർ പറയുന്നത്. അത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ജിഎസ്ടിയും ചേർത്താണോ എന്നറിയില്ല. അതുകൊണ്ട് പൈസയുടെ കാര്യത്തിൽ ഒരു സംശയമുണ്ട്. 97 കോടിയാണ് മൊത്തം. അവർ എന്തിന് അങ്ങനെ ചെയ്യണമെന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്.ഞാൻ ഷൂട്ടിങ്ങിൽ ആയിരുന്നതു കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതെ ഇരുന്നത്. അവർ ചെക്ക് നൽകി എന്ന കാര്യം സത്യമാണ്. ആ ചെക്ക് അവർ തടഞ്ഞു വച്ചു എന്ന കാര്യവും സത്യമാണ്. എന്നാൽ ആ ചെക്ക് വിഷയത്തിന്റെ പേരിലാണ് എന്റെ പേരിൽ പരാതി കൊടുത്തിരിക്കുന്നത്. എആർഎസ് ​ഗാർഡനുമായി ബന്ധപ്പെട്ട വിഷയമാണിത്.എആർഎസ് ​ഗാർഡൻ ഉണ്ടാകുന്നതിന്റെ മൂല കാരണം ഞാനാണ്. എന്റെ കുഞ്ഞിനെ പോലെ ആണ് ഞാൻ ഇതുവരെ അതിനെ കണ്ടിരിക്കുന്നത്. കുറച്ചു നാൾ മുൻപ് പോയപ്പോൾ എആർഎസ് ​ഗാർഡൻ എന്ന പേരിന് പകരം മറ്റൊരു ബോർഡ് അവിടെ കണ്ടു. രണ്ട് മൂന്ന് മിനിറ്റോളം ഞാൻ എവിടെയാണെന്ന് പോലും എനിക്ക് മനസിലായില്ല.എന്റെ തലയൊക്കെ കറങ്ങുന്നതു പോലെ തോന്നി. കണ്ണൊക്കെ മറിയുന്ന പോലെ തോന്നി. ഒരു പാനിക് അറ്റാക്ക് പോലെ വന്നു. എന്റെ കുഞ്ഞാണ്, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. രാധയുമുണ്ട്, എങ്കിൽ കൂടിയും അതിന്റെ പ്രധാനി ഞാൻ ആണെന്ന കാര്യം ഈ ലോകത്തുള്ള എല്ലാവർക്കുമറിയാം.

സിനിമാ ഇൻഡസ്ട്രിയിലുള്ളവർക്കും അതറിയാം. എആർഎസിന്റെ പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയുണ്ട്. എനിക്കും അതിൽ ഷെയർ ഉണ്ട്. ആ വിഷയത്തെക്കുറിച്ചും അവർക്കൊന്നും പറയണ്ട. ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ആർബിട്രേഷൻ കൊടുത്തു. അതിനും മറുപടിയില്ല. ഞാൻ പറയുന്ന ആളെ വയ്ക്കണമെന്ന് അവർ പറ‍‍ഞ്ഞു, നമ്മൾ ഓക്കെ പറഞ്ഞു.ജൂലൈയിൽ കമ്മീഷണർക്ക് പരാതി നൽകി. അതിന്റെ പേരിൽ വിളിപ്പിച്ചിട്ടും അതിനും അവർ സഹകരിച്ചില്ല. അവരുടെ കൂടെ ഒരു മാനേജറുണ്ട്. എന്ത് കാര്യത്തിന് വിളിച്ചാലും അസുഖമാണെന്ന് പറ‍ഞ്ഞ് ഒഴിവാകും. പിന്നെ ഒരാൾ അവരുടെ പ്രതിനിധി ആണെന്നു പറഞ്ഞു വന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ഷൂട്ടിങ്ങിന് പോയിരിക്കുകയാണ്. ഞാൻ ഉണ്ടെങ്കിൽ വരാം, അല്ലെങ്കിൽ എന്റെ സഹോദരൻ വരുമെന്ന്.വീണ്ടും അവർ ഒരു കാര്യത്തിനും സഹകരിച്ചില്ല. എന്റെ ഫോൺ നമ്പർ വരെ ബ്ലോക്ക് ചെയ്തു വച്ചു. ഫോൺ വിളിച്ചാൽ എൻ​ഗേജ്ഡ് സൗണ്ടും ഇല്ല റിങ്ങും ചെയ്യാറില്ല. അതിനർഥം ചിലപ്പോൾ അവരെന്നെ ബ്ലോക്ക് ചെയ്തിരിക്കാം. അതിന് ശേഷം കുറച്ച് സ്വർണം എന്റെ പേരിലുണ്ടായിരുന്നു. ആദായ നികുതി റെയ്ഡ് വന്നപ്പോൾ ആ സ്വർണത്തെക്കുറിച്ചും നമ്മൾ ചോദിച്ചു, അതിനും മറുപടിയില്ല.

സ്വർണം എന്ന് പറയുന്നത് അവളുടെ വീക്ക്നെസ് ആണ്. എന്റേതുൾപ്പെടെ ഒരുപാട് സ്വർണം അവളുടെ കയ്യിലിരിപ്പുണ്ട്. അതേക്കുറിച്ച് ചോദിച്ചു, അതിനും മറുപടിയില്ല. സംസാരിക്കാം എന്ന് വച്ചാൽ ഫോൺ വിളിച്ചാലും കിട്ടില്ല. മാത്രമല്ല, എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ആളാണ് രാധ. ഹാൻഡ് ബാ​ഗ് പോലും നമ്പർ ലോക്ക് ചെയ്ത് സൂക്ഷിക്കുന്ന ആളാണ്. അത്രയും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ് എന്റെ സഹോദരി. അങ്ങനെയുള്ള ഒരാൾ, ചെക്ക് ഞാൻ വീട്ടിൽ വച്ചിട്ട് പോയി. കബോർഡിൽ വച്ചിട്ട് പോയി. എന്നൊക്കെ പറഞ്ഞാൽ, കേൾക്കുന്നവർ എന്താ മണ്ടൻമാരാണോ ?.

ചെക്കിൽ ഒപ്പിട്ടുണ്ടല്ലോ. അപ്പോൾ എങ്ങനെയാണ് അത് എന്റെ അടുത്ത് വച്ചിട്ട് പോയി എന്ന് പറയുന്നത്. സഹോദരൻ പറഞ്ഞപ്പോഴാണ് ആ ചെക്ക് വിഷയത്തെ കുറിച്ച് ഞാനറിയുന്നത്. പൊലീസ് സ്റ്റേഷൻ വിഷയത്തിൽ അവരുടെ മാനേജർ വന്നിരുന്നു. ഒരു നിയമപരമായ കാര്യത്തിന് എത്ര തവണ നമ്മൾ അവരെ സമീപിച്ചു. അതിന് അവർ സഹകരിക്കണ്ടേ. ഇവിടുത്തെ നിയമവും മറ്റും നമ്മൾ ഫോളോ ചെയ്യണ്ടേ.അമ്മ മരിക്കുന്നതിന് മുൻപ് തന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പാക്കിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷമായാലും എല്ലാ വിഷയങ്ങളും സംസാരിച്ച് തീരുമാനം എടുത്തിരുന്നു. എന്നാൽ, നമ്മളോട് സംസാരിക്കുമ്പോൾ ഒരു രീതിയിലും വീട്ടിൽ ചെന്ന ശേഷം മറ്റൊരു രീതിയിലുമാണ് സഹോദരി സംസാരിക്കുന്നത്.- അംബിക പറ‍ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button