Blog

എൽഎച്ച്ബി മാറ്റം: പരശുറാം എക്സ്പ്രസിൽ 16 അൺറിസർവ്ഡ് കോച്ചുകൾ; വ്യക്തതവരുത്തി റെയിൽവേ

സെപ്റ്റംബർ 22 മുതൽ എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്ന പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ വ്യക്തതവരുത്തി റെയിൽവേ. എൽഎച്ച്ബിയിലേക്ക് മാറിയാലും പരശുറാം എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ അടക്കം 16 അൺറിസർവ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകൾ, മൂന്ന് റിസർവ്ഡ് നോൺ എസി സിറ്റിങ്, 15 അൺറിസർവ്ഡ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് പരശുറാം എക്സ്പ്രസിൽ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 22 ആണ്.

ഐസിഎഫ് കോച്ചുകൾ ഉപേക്ഷിച്ച് സെപ്റ്റംബർ 22, 23 തീയതികളിലായാണ് പരശുറാം എക്സ്പ്രസ് പുതിയ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കുന്നത്. മം​ഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മം​ഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button