
ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍. ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ സര്‍ക്കാര്‍ നിയോഗിച്ചത്. കെ ജെ റീനയെ മാറ്റിയശേഷം വി മീനാക്ഷിക്ക് താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.
പകര്‍ച്ച വ്യാധികളുടെ കാലത്ത് ഡോ.റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ടായിരുന്നു. ഡിഎച്ച്ഒ സ്ഥാനത്ത് റീന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതായും ഹെല്‍ത്ത് സര്‍വ്വീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിലുണ്ടായിരുന്നു.




