International

നേപ്പാൾ മിന്നൽ പ്രളയം; ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട 16 പേർ കൂടി കേരളത്തിലെത്തി

നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്നുളള സാഹചര്യത്തിൽ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരിൽ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 കേരളീയർ നാട്ടിൽ തിരിച്ചെത്തി. ഹെൽപ്പ് ഡെസ്കുകളിൽ ബന്ധപ്പെട്ടവരിൽ 45 പേർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവർ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു.

എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം. പ്രളയവിവരം വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. 27-ന് ഡൽഹിയിൽനിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ റിനീത് മോഹൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി.

കൊച്ചിയിൽ നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തയവരിൽ ഉൾപ്പെടുത്തു. കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി നോർക്ക ഹെൽപ്പ് ഡെസ്കുകളിലോ ഡൽഹി എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button