News

കൊച്ചി മെട്രോയിൽ നിന്ന് ലോക്‌നാഥ് ബെഹ്റ പടിയിറങ്ങുന്നു,​ ജില്ലാ കളക്ടർ ജി പ്രിയങ്കയ്ക്ക് താത്കാലിക ചുമതല

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ് സ്ഥാനമൊഴിയുന്നു. ബെഹ്‌റയുടെ ഔദ്യോഗിക കാലാവധി ഈ മാസം 30ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പുതിയ എം.ഡിയെ തീരുമാനിക്കുന്നതു വരെ ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് താത്കാലിക ചുമതല നൽകും.

2021 ആഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്റ കൊച്ചി മെ‌ട്രോയുടെ എം.ഡി സ്ഥാനത്തെത്തുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. ഇത്തവണ യു.ഡി.എഫ് സർക്കാർ ബെഹ്റയ്ക്ക് കാലാവധി നീട്ടി നൽകാൻ ഇടയില്ല. പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. ഭരണ നടപടികൾ തടസപ്പെടാതിരിക്കാനാണ് താത്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button