NationalNews

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.

2036-ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയന്നുവരും. യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button