KeralaNews

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐയുടെ വനിത അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയില്‍ നിന്നുള്ള ആര്‍ രാഹുലാണ് ട്രഷറര്‍. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു.

വി അനൂപ്, ആര്‍ ശ്യാമ, മുഹമ്മദ് അഫ്‌സല്‍, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

നാല് ദിവസമായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സൈബര്‍ അധിക്ഷേപം നേരിട്ട നാടകം മിസ ഇന്ന് സമാപന സമ്മേളനത്തിന് ശേഷം വീണ്ടും പ്രദര്‍ശിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button