
ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. എഐസിസി ആസ്ഥനത്ത് വന്ദേമാതരം മുഴുവൻ പാടിയത്, ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടത്. ദേശീയ ഗാനം മാത്രമേ നിർബന്ധമൊള്ളു.
വിവാദം ആയതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വച്ചത്. മലപ്പുറത്ത് യു ഡി എഫ് മുഴുവൻ സീറ്റിലും വിജയിച്ചു കയറിയതിൽ വി.ഡി സതീശന്റെ പങ്ക് പരാമർശിക്കാതെ മൂന്ന് എം.എൽ.എമാർ പ്രസംഗിച്ച സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. അതിൻ്റെ നേട്ടം മുഖ്യമന്ത്രിക്കും അവകാശപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.പൊന്നാനി MLA തന്നെ അത് പറഞ്ഞല്ലോ.
അതേസമയം, കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരാൾക്ക് ഒറ്റ പദവി തീരുമാനിക്കേണ്ടത് എ ഐ സി സി. ഒരാൾക്ക് ഒറ്റ പദവി നൽകുന്നതാണ് സംഘടനാ പ്രവർത്തനത്തിന് നല്ലത്. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നതാണ് തൻറെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.




