News

വ്യാജ എഐ ചിത്രം പ്രചരിപ്പിച്ചു; അർജുൻ ആയങ്കിക്കൊപ്പമുള്ള ചിത്രത്തിനെതിരെ പി. ജയരാജൻ

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി. ജയരാജൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

’27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ. ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരേ നിയമനടപടി തുടങ്ങി’, പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള തന്റെ വ്യാജ എഐ ചിത്രവും ജയരാജൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ കഴിഞ്ഞദിവസമാണ് പൊലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് സിപിഎം നേതാവ് പി. ജയരാജൻ അർജുൻ ആയങ്കിയ്ക്കൊപ്പം എന്ന പേരിൽ ചില എഐ നിർമിത ചിത്രങ്ങൾ ചിലർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button