KeralaNews

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലുമാണ് സന്ദർശനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും.

ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി മഴക്കെടുതി ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തബാധിതരായി ക്യാംപുകളില്‍ കഴിയുന്ന ആളുകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നത് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഏകോപ്പിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിഡി സതീശന്റെ ദുരന്തബാധിത മേഖല സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തില്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button