News

മെസ്സിയും ഷാറൂഖും പൊന്നാനിയിലേക്ക്? നൗഷാദലിയുടെ പ്രഖ്യാപനം വൈറൽ

ഫുട്ബോൾ ലോകത്തെ ഇതിഹാസ താരം ലയണൽ മെസ്സിയെയും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയേയും മലപ്പുറം പൊന്നാനിയിലേക്ക് എത്തിക്കാൻ ആലോചനയുണ്ടെന്ന വമ്പൻ അവകാശവാദവുമായി കെ. പി. നൗഷാദലി എം.എൽ.എ രംഗത്ത്. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന ‘മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെ’യുടെ ഭാഗമായിട്ടാണ് ആഗോള പ്രശസ്തരായ വ്യക്തികളെ നാടുകാണിക്കാൻ പദ്ധതിയിടുന്നത്.

മെസ്സിക്കും മംദാനിക്കും പുറമെ ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാൻ, വിശ്വപ്രസിദ്ധ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ, പ്രിയ ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും മേളയുടെ ഭാഗമാക്കാൻ ആലോചിക്കുന്നുണ്ടെന്നും, താൻ ഈ പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും തീർച്ചയായും പൊന്നാനിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്നും എം.എൽ.എ ഉറപ്പിച്ചു പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button