KeralaNews

വയനാട് ബത്തേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്കും ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 339 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മാനന്തവാടി മെഡിക്കൽ കോളേജ് ലാബ് ടെസ്റ്റിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടിയത്.

രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ 25 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറോട് എല്ലായിടത്തും ശക്തമായ പരിശോധന നടത്താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ എടുക്കാൻ ഡിഎംഒമാർക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്. വൃത്തിയില്ലാത്ത തട്ടുകടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button