News

നിയമസഭയിൽ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര്; ‘പൊളിറ്റിക്കൽ രേഖയെന്ന്’ പിണറായി, രാഷ്ട്രീയ പ്രസ്താവനയെന്ന് സതീശൻ

തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.

അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും ഞങ്ങൾക്ക് ഞങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ധവള പത്രങ്ങൾ പൊളിറ്റിക്കൽ രേഖ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനാണ് മറുപടി എന്ന് പിണറായി വിജയൻ വ്യക്തമാക്കി. നിങ്ങളുടെ നയം പിന്തുടരാനല്ല ജനം ഞങ്ങളെ ജയിപ്പിച്ചതെന്നും നടപടി ക്രമങ്ങളുടെ ലംഘനം ആണ് ഉന്നയിച്ചതെന്നും പിണറായി സഭയിൽ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.

ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും കെഎൻ ബാല​ഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം നൽകുകയും ചെയ്തു. കെ എൻ ബാല​ഗോപാലിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടുകയും ചെയ്തു. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. പല ധവളപത്രങ്ങളും പൊളിറ്റിക്കൽ രേഖയായിരുന്നുവെന്നും ഇത് രാഷ്ട്രീയ രേഖ അല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പോര് ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button