Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,305 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണം വാങ്ങാൻ 1,14,440 രൂപ നൽകണം. ഇന്നലെയെ അപേക്ഷിച്ച് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിട്ടുണ്ട്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,755 രൂപയും പവന് 94,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും കുറഞ്ഞു.

9 കാരറ്റ് സ്വർണത്തിന് ഏറ്റവും ചെറിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 5,900 രൂപയും പവന് 47,200 രൂപയുമാണ് ഇന്നത്തെ വില.

വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 2,750 രൂപയുമാണ് വില.

കേരളത്തിലെ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-നാണ് രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button