KeralaNews

ഇ ഡി റെയ്ഡ്, ഇടതുപക്ഷം നാളെ കേരളത്തിൽ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് ടി പി രാമകൃഷ്ണൻ

പിണറായിയെ തകർക്കാൻ നിരന്തരമായ വേട്ടയാടൽ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇന്നുനടന്ന ഇഡി റെയ്ഡ് ഒറ്റപ്പെട്ട സംഭവമല്ലെന്നുംആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് – ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് റെയ്‌ഡ്‌ നടന്നതെന്നും ഇത്തരം ആക്രമണത്തിൽ ഇടതുപക്ഷം കീഴ്പ്പെട്ടു പോകില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിഷേധം കേരളത്തിൽ ഉടനീളം ശക്തിപ്പെടുന്നുവെന്നും ഇടതുപക്ഷം നാളെ കേരളത്തിൽ ശക്തമായ പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button