‘രക്ഷാപ്രവർത്തന’ കേസ്: പിണറായിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി; അന്വേഷണ സംഘത്തിന് (SIT) കോടതിയുടെ രൂക്ഷവിമർശനം!

ആലപ്പുഴ: `രക്ഷാപ്രവർത്തന’ത്തിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐടിയെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. ഗൺമാൻമാർക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കിയത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിന് മുൻകൂർ ജാമ്യം എന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യ അപേക്ഷ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ കോടതി അന്വേഷണ സംഘത്തെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. ജാമ്യമുള്ള വകുപ്പ് ആണോ ജാമ്യം ലഭിക്കാത്ത കുറ്റമാണോ ചുമത്തിയത് എന്ന് വ്യക്തമാക്കാൻ ആയിരുന്നു കോടതി എസ്ഐടിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഭാവിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനുള്ള സാധ്യത ഉണ്ടെന്ന് പോലും റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തെ വിമർശിച്ചു. നിലവിൽ ഉള്ളത് നേരത്തെ ഉള്ള ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണ്. അതുകൊണ്ട് എങ്ങനെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.




