
പത്തനംതിട്ട അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്.
ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്റെ ഭിത്തി പൂര്‍ണമായും തകരുകയും മറിയം ബീവി ഇതിനടിയില്പ്പെടുകയുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


