KeralaNews

മുൻപ് ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ വന്നു?’; വി.ഡി. സതീശന് പുലിവാലായി ആ വാല് ; അംബേദ്കറെ വായിക്കാൻ ഉപദേശിച്ച് കെ പി സി സി വക്താവ്!

കൊച്ചി: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പൂർണ്ണമായ ജാതിപ്പേര് ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും പരസ്യ വിമർശനം ശക്തമാകുന്നു. വായനയ്ക്കായി ഒരുപാട് സമയം മാറ്റിവെക്കാറുള്ള മുഖ്യമന്ത്രി, ജാതിരഹിത ചിന്തകൾക്കായി ഡോ. ബി.ആർ. അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് ഔദ്യോഗിക വക്താവ് അനൂപ് വി.ആർ പരസ്യമായി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വന്തം മുന്നണിയിലെ മുഖ്യമന്ത്രിക്കെതിരെ അതൃപ്തി രേഖപ്പെടുത്തി അനൂപ് രംഗത്തെത്തിയത്

വി.ഡി. സതീശൻ തന്റെ ഔദ്യോഗിക പേരിന്റെ എക്സ്പാൻഷനായി (Expansion) ‘വടശ്ശേരി ദാമോദരൻ സതീശൻ മേനോൻ’ എന്ന് സത്യപ്രതിജ്ഞയിൽ ഉപയോഗിച്ചതാണ് കോൺഗ്രസിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതിനെ പ്രതിരോധിച്ച് അനുകൂലികൾ രംഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത ചോദ്യങ്ങളാണ് ഉയരുന്നത്.

  • അനൂപിന്റെ ചോദ്യം: വി.ഡി. സതീശൻ എന്നത് നീട്ടി എഴുതിയതാണെന്ന വാദത്തെ അനൂപ് വി.ആർ തന്റെ കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്. മുൻപ് എം.എ.എ ആയും പ്രതിപക്ഷ നേതാവായുമൊക്കെ സത്യപ്രതിജ്ഞ ചെയ്ത സമയങ്ങളിലൊന്നും വരാത്ത ‘മേനോൻ’ എന്ന ജാതിവാല് ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ എത്തിയപ്പോൾ എങ്ങനെയാണ് പെട്ടെന്ന് ഉയർന്നുവന്നതെന്ന് അനൂപ് ചോദിക്കുന്നു.

അംബേദ്കറെ വായിക്കാൻ ഉപദേശം:

  • പഴയ പ്രസ്താവന ഓർമ്മിപ്പിച്ചു: തനിക്ക് അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വി.ഡി. സതീശൻ മുൻപ് ഒരിക്കൽ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യവും കോൺഗ്രസ് വക്താവ് ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു.
  • കൂടുതൽ സമയം കണ്ടെത്തണം: വായനയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് അങ്ങെന്ന് അറിയാം. എങ്കിലും ഈ സാഹചര്യത്തിൽ ജാതി ചിന്തകൾക്ക് അപ്പുറം ചിന്തിക്കാൻ അംബേദ്കറെ വായിക്കാനായി അങ്ങ് കൂടുതൽ സമയം കണ്ടെത്തണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തന്നെ കോൺഗ്രസിനകത്ത് ജാതിപ്പേരിനെച്ചൊല്ലി പരസ്യമായ തർക്കം ഉടലെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button