KeralaNews

സി.പി.എമ്മിൽ വൻ പൊട്ടിത്തെറി; ‘കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം’, എം.വി. ഗോവിന്ദനെ മാറ്റണം, പിണറായി ശൈലിക്കെതിരെയും മണിയെ തഴഞ്ഞതിലും രൂക്ഷവിമർശനം!

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഓരോ ജില്ലകളിലേയും കമ്മിറ്റി യോ​ഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി. ഉടുമ്പൻചോലയിൽ എംഎം മണിയെ സ്ഥാനാർത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ എംഎം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുണ്ടായി.

മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. ഉടുമ്പൻചോലയിലെ തോൽവിക്ക് എസ് ഐ ആർ ഉം കാരണമായി. കേരള കോൺഗ്രസ്‌ വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിയിലേക്ക് നയിച്ചത്. പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ വിട്ടു നിന്നെന്നും ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങളാണ്. എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയർന്ന യോ​ഗത്തിൽ പിണറായി ശൈലിക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button