KeralaNews

പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ ‘ഉത്സവ് 2026’ ; തമിഴ് നടൻ രവി മോഹന് ദേവി രത്‌നം പുരസ്‌കാരം

പല്ലശ്ശന: ‍പ്രശസ്തമായ പല്ലശ്ശന പഴയകാവ് മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന ‘ഉത്സവ് 2026’ ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനം അവിസ്മരണീയമായ ഒരു സാംസ്കാരിക കാഴ്ചയാക്കി “ഉത്സവ് 2026” നെ മാറ്റി.

ക്ഷേത്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെയും ദേവി രത്ന പുരസ്‌കാര ദാന ചടങ്ങുകളുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്തരും സിനിമാ പ്രേമികളും സംഗീതപ്രേമികളും പങ്കെടുത്തു. രവി മോഹന്റെ സാന്നിധ്യം ആഘോഷങ്ങൾക്ക് ആവേശം നൽകി. ജനപ്രിയ നടനെ സ്വാഗതം ചെയ്യാൻ ആരാധകർ തടിച്ചുകൂടി.

രവിമോഹൻ്റെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്ക്കാരം നൽകിയത്. പരിപാടിയിൽ, രവി മോഹൻ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിന്റെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യത്തെ പ്രശംസിച്ചു. ഭക്തി, പാരമ്പര്യം, കല, വിനോദം എന്നിവ മനോഹരമായി സമന്വയിപ്പിക്കുന്ന ഇത്തരമൊരു ഉത്സവം നടത്തിയതിന് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. സ്വന്തം ബാൻഡിനൊപ്പം ഗംഭീരമായ ലൈവ് മ്യൂസിക്കൽ പെർഫോമൻസിലൂടെ ഗായിക കെനീഷയെ ആൾക്കൂട്ടത്തെ ഇളക്കി മറിച്ചു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഒട്ടേറെ ഭക്തരും സിനിമാ-സംഗീത പ്രേമികളും പരിപാടിയിൽ പങ്കെടുത്തു. ആത്മീയതയും കലയും സമന്വയിപ്പിച്ച ഈ ചടങ്ങ് ക്ഷേത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ആഘോഷങ്ങളിലൊന്നായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button