KeralaNewsPolitics

കേരള മുഖ്യമന്ത്രി ചർച്ച: ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം തുടരുന്നു; കെ.സി വേണുഗോപാലിന് സാധ്യതയേറുന്നു

ദില്ലി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാൻഡ് ചർച്ചകൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുരോഗമിക്കുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി വരികയാണ്.

കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചാൽ എംഎൽഎ സ്ഥാനം ഒഴിയുമെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നും അറിയിച്ചതായി സൂചന.കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ​ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർ​ഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button