KeralaNews

വിജയ് സർക്കാരിന് ഭൂരിപക്ഷം ഉറപ്പ്; വിസികെ പിന്തുണയോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ ക്ലൈമാക്സ്

ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണം ക്ലൈമാക്സിലേക്ക് അടുക്കുന്നു. ടിവികെയ്ക്ക് വിസികെ പിന്തുണ പ്രഖ്യാപിച്ചു. വിലപേശലിനോടുവിലാണ് പ്രഖ്യാപനം. വിജയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ടിവികെയ്ക്ക് 118 പേരുടെ പിന്തുണയായി. ഇനി ലോക്ഭവൻ്റെ നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.

തിരുമാവളവൻ ആധവിന് പിന്തുണ കത്ത് നൽകി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. നിരുപാധിക പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. വിസികെ ഓഫീസിന് മുന്നിൽ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്. അതേസമയം, വിജയ് മുഖ്യമന്ത്രി ആകുമെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് മാജിക് നമ്പറിൽ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button