Kerala

ഗ്യാസ് വില വർധന ജനദ്രോഹം; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ

എറണാകുളം: ലോക തൊഴിലാളി ദിനത്തിൽ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും മിണ്ടിയിട്ടില്ല. ഭീകരമായ വിലവർധനയാണ് ഉണ്ടായത്. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ, അത്തരം ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എന്തായാലും കേരളത്തിൽ കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും.

അപ്പോൾ മധുരം വിതരണം ചെയ്യാം. സർവ്വേകളിൽ വിശ്വാസമില്ല, സർവ്വേകളെക്കാൾ മുകളിലുള്ള ഫലം ഉണ്ടാവും. അജണ്ട ഫിക്സ് ചെയ്ത സർവെകളും ഉണ്ടാവാറുണ്ട്. കേരളം യുഡിഎഫിനൊപ്പം നിൽക്കും. മൂന്ന് ദിവസം കൂടി കാത്താൽ പോരെ. വെള്ളാപ്പള്ളിയുടെ നിലപാടിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന രീതിയോട് താല്പര്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button