Kerala

ഡി. സുരേഷ്‌കുമാർ അനുസ്മരണം : തിരുപുറത്ത് വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു

നെയ്യാറ്റിൻകര: അന്തരിച്ച തിരുപുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഡി. സുരേഷ്‌കുമാർ അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തിരുപുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കോൺഗ്രസ് നേതാക്കളായ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.സി. തങ്കരാജ്, മുൻ സഹകരണ ഓംബുഡ്സ്മാൻ എ. മോഹൻ ദാസ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കക്കാട് രാമചന്ദ്രൻ നായർ, വെൺപകൽ അവനീന്ദ്രകുമാർ, വിനോദ് സെൻ, പഞ്ചായത്ത് പ്രതിനിധികളായ തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. സാബു, വൈസ് പ്രസിഡന്റ് പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിജു, പ്രഗീത് ബി ജെ പി മണ്ഡലം പ്രസിഡന്റ് മുരളീധരൻ നായർ, സി.പി.ഐ ലോക്കൽ സെക്രട്ടറി മോഹൻകുമാർ, ആർ.ജെ.ഡി നേതാവ് ജയകുമാർ, ജേക്കബ് ജയൻ, അനീഷ സന്തോഷ്, സുദേവൻ, ഓമനക്കുട്ടൻ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button