KeralaNews

ഇന്ന് തൃശ്ശൂർ പൂരം ; ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

തൃശ്ശൂരിൽ ഇന്ന് പൂരാവേശം. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ ചടങ്ങുകൾ ഒരു മണിക്കൂർ ഉണ്ടായിരുന്നത് 15 മിനിറ്റിൽ പൂർത്തിയാവും. പരമാവധി 15 സെറ്റ് കുടകൾ മാത്രമേ മാറുകയുള്ളൂ. സാധാരണ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടുമാറ്റമാണ് നടത്തുക. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.

പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും.സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button