
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ , വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് ശേഷം എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ മതേതര മൂല്യവും, അസ്തിത്വവും നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിക്കുന്നതുമായി എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു
നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎൈഎമ്മിന് മാത്രമേ കഴിയൂ.
അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിന്റെ പ്രവർത്തകനായി കൂടെയുണ്ടാകുമെന്നും എൻ എസ് നുസൂർ പറഞ്ഞു. ഗോവിന്ദൻ മാസ്റ്ററാണ് എൻ എസ് നുസൂറിനെ സ്വീകരിച്ചത്.




