InternationalNews
പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം: സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യ

41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.



