KeralaNews

കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആകുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button