Newsതിരുവനന്തപുരം
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ; ഉപകരണങ്ങൾ എത്തിക്കുന്നത് എസ്എറ്റി ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എറ്റി ആശുപത്രിയിൽ എത്തിച്ചാണ് നിലവിൽ അണുവിമുക്തമാക്കുന്നത്. 2024ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെ നന്നാക്കിയിട്ടില്ലെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രണ്ടു വർഷത്തിനിടെ രണ്ടു മെഷീനുകൾ കൂടി പണിമുടക്കിയത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.




