NationalNews

ഗാനരചയിതാവ് വൈരമുത്തുവിന് ​ജ്ഞാനപീഠ പുരസ്കാരം

2025 ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കരത്തിന് അർഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ​ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.

1980 ൽ പുറത്തിറങ്ങിയ നിഴൽ​ഗൾ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാഹിത്യ ലോകത്തെ സമഗ്ര സംഭാവനകൾക്കായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദേഹത്തെ നേരത്തെ ആദരിച്ചിരുന്നു. ‘കള്ളിക്കാട്ടു ഇതിഹാസം’ എന്ന പ്രശസ്തമായ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കവി എന്നതിലുപരി മികച്ച പ്രഭാഷകൻ കൂടിയായ വൈരമുത്തു തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്ദമായാണ് അറിയപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button