KeralaNews

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ 10 ലക്ഷം രൂപയായിരുന്നു വന്യമൃ​ഗാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന സർക്കാർ ധനസഹായം. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് നൽകുന്നത്.

അതേസമയം, ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. നാളെയും മന്ത്രിസഭ യോഗം നടക്കും. നാളെ 7 മണിക്കാണ് വീണ്ടും യോഗം ചേരുന്നത്. സിനിമ നയത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴിൽ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. അടുത്ത നിയമസഭയിലായിരിക്കും നയം പരിഗണിക്കുക.തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button