KeralaNewsPolitics

‘ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയും’; മോദി വലിയ പ്രചോദനം, വർക്കലയിൽ മത്സരിക്കാൻ തയ്യാറെന്ന് റോബിൻ രാധാകൃഷ്ണൻ

കൊച്ചി: നരേന്ദ്രമോദി എന്നും തനിക്ക് പ്രചോദനമായിരുന്നെന്ന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ റോബിൻ രാധാകൃഷ്ണൻ. തന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് പൊങ്കാല നടത്തിപ്പിൻ്റെ പേരിൽ തിരുവനന്തപുരം കോർപറേഷനെ വിമർശിക്കുന്നത്. പാർട്ടി പറഞ്ഞാൽ വർക്കലയിൽ മൽസരിക്കുമെന്നും റോബിൻ പറയുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ എൻഡിഎ വേദിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു റോബിൻ.

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ നേരത്തെ ബിജെപി അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ അംഗത്വം സ്വീകരിച്ചത്. നേരത്തെ ബിഗ് ബോസ് വിജയ് അഖിൽ മാരാർ എൻ ഡി എ സഖ്യകക്ഷിയായ ട്വന്റി- 20 യിൽ ചേർന്നിരുന്നു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന സൂചനകളും അന്ന് തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന പ്രസ്താവനയുമായി റോബിൻ എത്തിയിരിക്കുന്നത്. റോബിൻ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയും ശ്രദ്ധേയമായിരുന്നു. താനൊരു സംഘിയാണെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും ബിജെപി കേരളം ഭരിക്കുന്ന ദിവസം വരുമെന്നും റോബിൻ അന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.

‘എനിക്ക് ബിജെപി എന്ന പാർട്ടിയെ ഇഷ്ടമാണ്’
“അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്, അമിത് ഷാ സാറിനെ ഇഷ്ടമാണ്, എനിക്ക് രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്, കെ സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താ പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കെല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാവും, ഞാനൊരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ നിങ്ങളുടെ മുകളിൽ അടിച്ചേല്പിക്കാനോ ഞാൻ വരുന്നില്ല. എന്റെ ഇഷ്ടങ്ങൾ എന്റെ വ്യക്തിപരമായിട്ടുള്ള ഇഷ്ടങ്ങളാണ്. എന്റെ കാഴ്ചപ്പാടുകളും, നിലപാടുകളും അതെല്ലാം എന്റെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്. എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല, പക്ഷെ ഞാനിപ്പോൾ പറയുന്നു എനിക്ക് ബിജെപി എന്ന പാർട്ടിയെ ഇഷ്ടമാണ്. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ് നരേന്ദ്രമോദി. വലിയ ഇൻസ്പിരേഷനാണ് അദ്ദേഹം. നിങ്ങൾക്ക് സത്യം പറഞ്ഞാൽ പേടിയാണ്, ബിജെപി എങ്ങനാനും കേരളം ഇനി ഭരിച്ചാലോ? അങ്ങനെയൊരു ദിവസം വരും. അധികം താമസിക്കാതെ വരും.” റോബിൻ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റോബിൻ വീഐഡിയോ പങ്കുവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button