
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് വി ജെ ഷാജി ബിജെപി വേദിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണെത്തിയത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി. ബിജെപിയില്‍ ചേരുന്നത് ആലോചനയിലാണെന്നും ഷാജി പറഞ്ഞു.
കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു. അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു.
കെ കരുണാകരന്റെ പത്മജ വേണുഗോപാലും എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയും നിലവില്‍ ബിജെപി നേതാക്കളാണ്. എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.




