News

കാന്തപുരത്തിന്റെ കൈ പിടിച്ച് പിണറായി സർക്കാർ ; മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിർത്താൻ രാഷ്ട്രീയ നീക്കവുമായി സംസ്ഥാന സർക്കാർ. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലുള്ള സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെൽഫിനാൻസിംഗ് കോളേജിന് എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. വൻതുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്ന വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നാണ് വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button