BlogNationalNews

ഇറാൻ- ഇസ്രായേൽ സംഘർഷം : ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും, പുതിയ പ്രതികരണവുമായി ഇന്ത്യ

ഇറാൻ- ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമെന്നും പുതിയ പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചു. ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് ഇന്ത്യ.

ചരക്കു കപ്പലുകൾക്കു നേരെയുള്ള അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഗൾഫിലെ ഒരു കോടി ഇന്ത്യക്കാര ബാധിക്കുന്ന സംഭവത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം, ഖമനേയി വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും പരാമർശമില്ല. അതേ സമയം, സംഘർഷം ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളെ വലിയ തോതിൽ ബാധിച്ചതിന് പിന്നാലെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രണ്ടു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണത്തിൽ മോദി ആശങ്ക അറിയിച്ചു.

ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞാണ് ഗൾഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായും അദ്ദേഹം സംസാരിച്ചു.രണ്ട് ചർച്ചകളിലും, അതത് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button