KeralaNews

നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് നോട്ടീസ് നല്‍കാന്‍ പോകവെയാണ് സംഭവം.

ഇതില്‍ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ പൊലീസ് വാഹനം തടഞ്ഞു. നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ.സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. ദൃശ്യങ്ങളില്‍ ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിക്കുന്നതും വ്യക്തമാണ്. എന്നാല്‍ പൊലീസ് അസഭ്യം വിളിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി. ഏകപക്ഷീയ പൊലീസ് നടപടിയെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button