Kerala
ഇരുതല മൂരിയുമായി കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

ഇരുതല മൂരിയുമായി കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. കൊല്ലത്ത് നിന്നുമാണ് ലക്ഷങ്ങള്‍ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. കൊല്ലത്തെ കോണ്‍ഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുന്‍ ഡിസിസി അംഗമായ തട്ടാമലയില്‍ അന്‍സറുദ്ധീന്‍ ആണ് അഞ്ച് പേരില്‍ ഒരാള്‍.
തട്ടാമലയില്‍ അന്‍സറുദ്ധീന്‍, നിസാറുദ്ധീന്‍, കോട്ടയം സ്വദേശി ചെറിയാന്‍, ചാത്തന്നൂര്‍ സ്വദേശി ഫിയാസ്, കടയ്ക്കല്‍ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂര്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഇരുതലമൂരിയെ വാങ്ങിയത്.




