Kerala
എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ അതിഥികള്‍ക്കു മുന്‍പില്‍ നഗ്നരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി. പരിപാടി അലങ്കോലമാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. നമോഭാരത് ട്രെയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം




