News

കൊട്ടാരക്കര ലൈംഗികാതിക്രമ കേസ്: മുരാരി തന്ത്രി രാജന്‍ ബാബുവുമായി തെളിവെടുപ്പ് നടത്തുന്നു

കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂരില്‍ 16 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ മുരാരി തന്ത്രി എന്ന രാജന്‍ ബാബുവുമായി അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ എത്തിച്ച ജ്യോതിഷാലയത്തിലെ അടച്ചിട്ട മുറിയിലും സംഘം പരിശോധന നടത്തി. രാജന്‍ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്നതാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

അതിക്രമത്തിനിടെ പെണ്‍കുട്ടിക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി തലയിടിച്ച് വീണതാണെന്നാണ് തെളിവെടുപ്പിനിടെ രാജന്‍ ബാബു പൊലീസിനോട് പറഞ്ഞത്. അടച്ചിട്ട മുറിയില്‍ എന്ത് ബാധ ഒഴിപ്പിക്കലാണ് നടത്തിയതെന്ന ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

പ്രതിയുടെ മുന്‍കാല പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും പൊലീസ് വിശദമായി പരിശോധിക്കും. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന സംശയം അന്വേഷണസംഘത്തിന് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടന്ന സമയത്ത് ജ്യോതിഷാലയത്തില്‍ രാജന്‍ ബാബുവിന്റെ അമ്മയും ഭാര്യയും ഉണ്ടായിരുന്നതായും, ഇരുവരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മുറിയിലേക്ക് എത്തിച്ചതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.

അതേസമയം തനിക്ക് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാട് മുരാരി തന്ത്രി ആവര്‍ത്തിച്ചു. കേസിലെ മറ്റ് സാഹചര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button