Crime
പി എഫ് ഐ പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പിടിയില്‍: മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പി എഫ് ഐ പ്രവര്‍ത്തകന്‍ കൊച്ചിയില്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
2022 മുതല്‍ ഒളിവിലായിരുന്ന മൊയ്തീന്‍കുട്ടി, പി എഫ് ഐ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.
അറസ്റ്റിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ വ്യക്തമാക്കി.



