News

കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം ; ജയലക്ഷ്മി സിൽക്സിൽ തീ ആളിപ്പടർന്നു

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈഴ്സിന്റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്.

മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടർന്നു.

നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി. പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളിൽ തീ കത്തുന്നുണ്ട്. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിസിന്‍റെ നാല് നില കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ തുടങ്ങിയ തീപ്പിടിത്തം മറ്റ് നിലകളിലേക്കും വ്യാപിച്ചത്. ജീവനക്കാരെ മുഴുവൻ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ജില്ലയിലെ വിവിധ ഭാഗത്ത് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിയാണ് രണ്ട് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കിയശേഷം ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കെട്ടിടത്തിന്‍റെ അകത്തേക്ക് കയറി. 20ലധികം ഫയര്‍ എഞ്ചിനുകളാണ് എത്തിയത്. ഇതിനുപുറമെ കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നുള്ള ഫയര്‍ എഞ്ചിനും സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button